ഇസ്ലാമാബാദ്:2013 ഡിസംബറിലാണ് മുഷറഫിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തില്‍ കേസടുത്തത്. 2014 മാര്‍ച്ച് 14-ന് കുറ്റംചുമത്തുകയുംചെയ്തു. എന്നാല്‍, 2016 മാര്‍ച്ചില്‍ മുഷറഫ് രാജ്യംവിട്ടു. ഇപ്പോള്‍ ദുബായിലാണ് താമസം. പെഷാവാറിലെ പ്രത്യേക കോടതിയാണ് പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വധശിക്ഷ നല്‍കിയിരിക്കുന്നത്. ഭരണഘടന അട്ടിമറിച്ച് 2007-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തില്‍ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു.
നവംബര്‍ 28-ന് ഈ കേസിന്റെ വിധി പ്രഖ്യാപിക്കുന്നതില്‍നിന്ന് സ്പെഷ്യല്‍ ട്രൈബ്യൂണലിനെ വിലക്കിക്കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രത്യേക പ്രോസിക്യൂഷന് ടീമിനെ നിയമിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. കേസില്‍ പ്രോസിക്യൂട്ടര്‍മാരായി നവാസ് ഷെരീഫ് സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.