തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 21 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ക്യുഐപി മീറ്റിംഗിലാണ് പരീക്ഷാ തീയതി തീരുമാനിച്ചത്. എസ്സിഇആര്ടിയായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറുകള്‍ തയാറാക്കുന്നത്.