തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 നടത്തുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ചില്‍ തന്നെ നടക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്ക് പകരം മുഴുവന്‍ സ്‌കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്താനും തീരുമാനമായി.