കണ്ണൂർ: കഴിഞ്ഞദിവസം നടന്ന കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബിഎസ്സി ഗണിതശാസ്ത്ര പരീക്ഷ എലമെന്റ്സ് ഓഫ് മാത്തമാറ്റിക്സ്-രണ്ട് റദ്ദാക്കി. കഴിഞ്ഞ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതു സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. പുതിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി സിൻഡിക്കറ്റ് അംഗവും പരീക്ഷാ കമ്മിറ്റി കണ്‍വീനറുമായ ഡോ. ജോണ്‍ ജോസഫിനെ നിയമിച്ചിട്ടുണ്ട്. പത്തു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.