തിരുവനന്തപുരം: ഉദുമ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ഒരു വോട്ടർക്ക് ഒന്നിലധികം വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
കള്ളവോട്ട് ആരോപണം പരിശോധിക്കുമെന്നും കള്ളവോട്ടിനെതിരെ എല്ലാ മുൻകരുതലുമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തലയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടർക്ക് ഇതേ മണ്ഡലത്തിൽ അഞ്ച് ഇടത്ത് വോട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അതേസമയം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കുമാരി പറഞ്ഞു. താൻ കോൺഗ്രസ് അനുഭാവിയാണെന്നും കുമാരി കൂട്ടിച്ചേർത്തു.