സോ​ളാ​ര്‍ ​കേസിൽ ഉ​മ്മ​ന്‍ ചാ​ണ്ടി ഒ​ഴി​കെ മറ്റു നേ​താ​ക്ക​ള്‍ക്ക് ക്ലീ​ന്‍ചി​റ്റി​ല്ല

34

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന​ ക്കേ​സി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ഒ​ഴി​കെ മറ്റു നേ​താ​ക്ക​ള്‍ക്ക് ക്രൈം​ ബ്രാഞ്ചിന്റെ ക്ലീ​ന്‍ചി​റ്റി​ല്ല. കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍, അ​ടൂ​ര്‍പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ന്‍, എ.​പി. അ​നി​ല്‍കു​മാ​ര്‍, ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി എ​ന്നി​വ​ര്‍ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പ​രാ​തി​ക്കാ​രി തെ​ളി​വു​ക​ള്‍ ന​ല്‍കു​ന്നി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​സി​ലെ സു​പ്ര​ധാ​ന സാ​ക്ഷി​യും പ​രാ​തി​ക്കാ​രി​യു​ടെ ടീം ​സോ​ളാ​ര്‍ ക​മ്ബ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ മോ​ഹ​ന്‍ദാ​സ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു. സാ​ക്ഷി​ക​ളി​ല്‍ ചി​ല​ര്‍ മ​രി​ച്ചു. നേ​താ​ക്ക​ള്‍ക്കെ​തി​രെ സാ​ങ്കേ​തി​ക തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ആ​വ​ര്‍ത്തി​ച്ച്‌ നോ​ട്ടീ​സ് ന​ല്‍കി​യെ​ങ്കി​ലും അ​ത് ഹാ​ജ​രാ​ക്കി​യി​ല്ല.

സം​ഭ​വം ന​ട​ന്ന സ​മ​യ​ത്തെ അ​ടൂ​ര്‍ പ്ര​കാ​ശി​െന്‍റ യാ​ത്രാ​രേ​ഖ​ക​ള്‍ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. മാ​സ്‌​ക​റ്റ്​​ ഹോ​ട്ട​ലി​ല്‍വെ​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്ന അ​ബ്​​ദു​ല്ല​ക്കു​ട്ടി​ക്കെ​തി​രാ​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. സം​ഭ​വ​സ​മ​യ​ത്തെ വ​സ്ത്ര​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രി അ​നു​സ​രി​ച്ചി​ല്ല.

ഹൈ​ബി ഈ​ഡ​നെ​തി​രാ​യ കേ​സി​ലെ അ​ന്വേ​ഷ​ണം കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു​പോ​യ​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​െന്‍റ അ​വ​കാ​ശ​വാ​ദം. കെ.​സി. വേ​ണു​ഗോ​പാ​ലി​നും എ.​പി. അ​നി​ല്‍കു​മാ​റി​നു​മെ​തി​രെ​യു​ള്ള കേ​സി​ലും പീ​ഡ​നം ന​ട​ന്ന​തി​നു​ള്ള തെ​ളി​വു​ക​ള്‍ കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഏ​ഴു​വ​ര്‍ഷം ക​ഴി​ഞ്ഞ​തി​നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ രേ​ഖ​ക​ളും ല​ഭി​ച്ചി​ട്ടി​ല്ല. സാ​ങ്കേ​തി​ക തെ​ളി​വു​ക​ളു​ടെ അ​ഭാ​വം, കാ​ല​പ്പ​ഴ​ക്കം എ​ന്നി​വ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

NO COMMENTS