എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു

293

കണ്ണൂർ ∙ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചശേഷം കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു. ഇട്ടൂപ്പൻ എന്ന വിളിപ്പേരുള്ള നിതീഷാണ് പ്രിവന്റിവ് ഓഫിസർ വി.പി.ഉണ്ണിക്കൃഷ്ണനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.വി.ഏലിയാസും സംഘവും ചേർന്നു കണ്ണൂർ ആയിക്കര ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു നടത്തിയ റെയ്ഡിലാണ് നിതീഷ് പിടിയിലായത്. ഇയാളിൽനിന്നും കഞ്ചാവും പിടിച്ചെടുത്തിരുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സം ചെയ്തതിനും പ്രതിക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് നിതിഷ്.

NO COMMENTS

LEAVE A REPLY