കാസര്‍കോട് : ക്രിസ്തുമസ്- പുതുവത്സരഘോഷ വേളകളിലും അതിനുമുമ്പും വ്യാജവാറ്റും വ്യാജ മദ്യ വ്യാപ നവും വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ അബ്കാരി എന്‍ ഡി പി എസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഡിസംബര്‍ അഞ്ച് മുതല്‍ 2020 ജനുവരി അഞ്ച് വരെ കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ പരിധിയില്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ആരംഭിക്കും.
എക്‌സൈസ് തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ഡിവിഷനില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ ത്തനം ആരംഭിച്ചു.