ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. നോർക്ക റൂട്ട്സും കെ.എസ്.എഫ്.ഇയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു മന്ത്രി. ഏറ്റവും ആധുനികമായ യന്ത്രസംവിധാനങ്ങളും ജീവതസാഹചര്യങ്ങളും അടിസ്ഥാന സൗകര്യ ങ്ങളും പരിചയപ്പെട്ടിട്ടുള്ള പ്രവാസി സമൂഹം കൂടുതൽ പ്രൊഫഷണലിസത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള അനുഭവ പരിജ്ഞാനം ആർജ്ജിച്ചിട്ടുള്ളവരാണ്.
ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളായി മധേഷ്യപോലുള്ള ഭാഗങ്ങളിൽ നിന്നും തിരിച്ചെത്തിയ പ്രവാസികൾക്ക് ഏറ്റവും ഫലപ്രദമായ ആശയങ്ങളും അനുവഭവമുണ്ട്. അവ നടപ്പാക്കാനുള്ള സൗകര്യം ഒരുക്കുന്ന തിന്റെ ഭാഗമാണ് നോർക്ക റൂട്സും കെ.എഫ്.ഐയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്‌കീം. കേരളത്തിൽ 626 ശാഖകളുള്ള കെ.എസ്.എഫ്.ഇക്ക് ബാങ്കുകളെക്കാൾ വേഗത്തിൽ ഈ പദ്ധതി നടപ്പാക്കാൻ സാധിക്കും.
സ്വയംതൊഴിൽ സംരംഭകർക്ക് വളരെ മികച്ച ഒരു പദ്ധതിയായിരിക്കും ഇത്. അഞ്ചു ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്ന പദ്ധതിയിൽ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂലധനത്തിന്റെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്നു. മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പ്രവാസികൾക്കും നാടിനും ഈ പദ്ധതി മുതൽക്കൂട്ടാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചെറുകിട-ഇടത്തരം യന്ത്രവത്കൃത ഉപകരണങ്ങൾ വിപുലമായ തോതിൽ ഉപയോഗിച്ചിട്ടുള്ള അനുഭവമുള്ളവരാണ് പ്രവാസികൾ. കേരളത്തിലെ കാർഷിക-വ്യാവയാസിക മേഖലകളിൽ അത് പ്രയോജനപ്പെടുത്തിയാൽ വലിയ മാറ്റ ങ്ങൾ നാട്ടിലുണ്ടാക്കാൻ സാധിക്കും. ഇന്ത്യൻ പ്രവാസികളിൽ കൂടുതൽ പണം നാട്ടിൽ തന്നെ നിക്ഷേപിക്കുന്ന വരാണ് കേരളീയർ. പെട്രോളിയത്തിന്റെ വിലയിടിവു മുതൽ കോവിഡു മഹാമാരി വരെയുള്ള കാരണങ്ങളാൽ രൂപപ്പെട്ടി രിക്കുന്ന ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കൂടുൽ തൊഴിൽസാധ്യതകൾ ഉണ്ടാക്കാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്.
അതിന്റെ ഭാഗമായി രൂപീകരിച്ച നോർക്ക പ്രവാസി ഭദ്രത -പേൾ പദ്ധതി വിജയകമരായി മുന്നോട്ടു പോകുക യാണ്. രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന ഈ പദ്ധതിയിൽ 30 കോടി രൂപയാണ് കുടുംബ ശ്രീക്ക് റിവോൾവിംഗ് ഫണ്ടായി നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി മടങ്ങ് നേട്ടം സൃഷ്ടിക്കാൻ ആ പദ്ധതി കാരണമാവും. നോർക്കയും കെ.എസ്.എഫ്.ഇയും കൈകോർക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി കൂടുതൽ സംരംഭകർക്ക് പ്രയോജനകരമാംവിധം മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ പദ്ധതി അവതിരിപ്പിച്ചു. പദ്ധതിയുടെ ധാരണാപത്രം നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരി കൃഷ്ണൻ നമ്പൂതിരിയും കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രമണ്യനും കൈമാറി. കെ. എസ്. എസ്. എഫ്. ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് സ്വാഗതം പറഞ്ഞു.