കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശദായ കുടിശികയും/പിഴയും അടയ്ക്കാനുള്ളവരുമായവർക്ക് കുടിശിക തുക അടച്ചു തീർത്ത് പെൻഷൻ അപേക്ഷ സമർപ്പിക്കുന്നതിന് സർക്കാർ അനുമതിയായി.
അംശദായ/പിഴ കുടിശിക അടയ്ക്കാനുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക അടച്ചു തീർത്ത് എത്രയും വേഗം പെൻഷൻ അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന് ബോർഡ് സി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: pravasikerala.org.