കാസര്‍കോട് : വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള കാലഹരണപ്പെട്ട വായ്പകള്‍ തീര്‍പ്പാക്കാന്‍ കമ്മീഷന് നിര്‍ദേശം നല്കി. പള്ളിക്കര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, കാസര്‍കോട് മുനിസിപ്പല്‍ വനിതാ മത്സ്യ ത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, ഉദുമ-പനയാല്‍ മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക്, ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക്, ഉദുമ വനിത സര്‍വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖ എന്നിവിടങ്ങളില്‍ നിന്നും എടുത്ത 24 വായ്പകളാണ് കാലഹരണപ്പെട്ടതായി കണ്ട് തീര്‍പ്പാക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചത്.
കേരള ഗ്രാമീണ്‍ ബാങ്ക് തൃക്കനാട് ശാഖയില്‍ നിന്നും എടുത്ത വായ്പ കാലഹരണപ്പെട്ട വായ്പയായി കണ്ട് കടക്ക ണക്ക് തീര്പ്പക്കാന് നല്കിയ മുന്‍ ഉത്തരവ് പാലിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.