താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയില്‍ നിന്നു വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുകള്‍ പിടികൂടിയത്. ഏഴ് ബോക്സ് ജെലാറ്റിന്‍ സ്റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് മേധാവി വെങ്കട്ട ആണ്ടലെ പറഞ്ഞു.