ന്യൂഡല്‍ഹി: ബിഹാറിലെ വൈശാലിയില്‍ സീമാഞ്ചല്‍ എസ്ക്പ്രസ് ട്രെയിന്‍ പാളം തെറ്റി ആറു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.52 ന് പാറ്റ്നയില്‍നിന്നും 30 കിമോമീറ്റര്‍ അകലെ സഹാദായി ബുസര്ഗിലായായിരുന്നു സംഭവം. സീമാഞ്ചല്‍ എസ്ക്പ്രസിന്റെ ഒമ്ബത് കോച്ചുകളാണ് പാളം തെറ്റിയത്.
ഒരു ജനറല്‍ കോച്ച്, ഒരു എസി കോച്ച്(B3), മൂന്ന് സ്ലീപ്പര്‍ കോച്ച്(s8,s9,s10) ഇതു കൂടാതെ നാല് കോച്ചുകളും പാളം തെറ്റി. സോന്പുരില്നിന്നും ബരൗനിയില്നിന്നും മെഡിക്കല്‍ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബിഹാറിലെ ജോഗ്ബാനിക്കും ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് സീമാഞ്ചല്‍ എസ്ക്പ്രസ്.
സംഭവുമായി ബന്ധപ്പെട്ട് റെയില്‍വെ ഹെല്പ് ലൈന്‍ നമ്ബറുള് നല്‍കിയിട്ടുണ്ട്.
സോന്‍പുര്‍: 06158221645,ഹാജിപുര്‍: 06224272230,ബരൗമി: 06279232222