ജിപ്സം അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫാക്‌ട് സി.എം.ഡിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി

318

കൊച്ചി: ജിപ്സം അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സി.എം.ജി ജയ്വീര്‍ ശ്രീവാസ്തവയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഇന്നലെ വൈകിട്ട് പുതിയ സി.എം.ഡി ചുമതലയേറ്റു. ശ്രീവാസ്തവയുടെ വസതിയില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫാക്‌ട് അടിയന്തര ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
കഴിഞ്ഞ ദിവസം ഫാക്‌ട് ഉന്നതരുടെ വസതികളില്‍ നടന്ന സി.ബി.ഐ റെയ്ഡില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് സൂചന. സി.എം.ഡി, ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീനാഥ്, വി.കമ്മത്ത്, ഐ.എസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനനന്‍, പൊഡോര്‍, ഡാനിയല്‍ ദധുകര്‍, കരാറുകാരായ എന്‍.എസ് സന്തോഷ്, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY