2017ല്‍ ഫേസ്ബുക്ക് അടച്ചുപൂട്ടേണ്ടിവരും പ്രിന്‍സ്ടണ്‍ പഠനം

226

2017 ഫേസ്ബുക്കിനെ കാത്തിരിക്കുന്നത് കഷ്ടകാലമെന്ന് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ഫേസ്ബുക്ക് അടച്ചുപൂട്ടേണ്ടിവരും,’മൈ സ്പേസ്’ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിനുണ്ടായ അതേ ദുര്‍ഗതി തന്നെയാണ് എഫ്ബിയെ കാത്തിരിക്കുന്നതെന്നാണ് പ്രിന്‍സ്ടണ്‍ പഠനം നല്‍കുന്ന മുന്നറിയിപ്പ്. വളര്‍ച്ചയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സമയത്തു തന്നെ എഫ്ബിക്ക് 80% യൂസര്‍മാരെയും നഷ്ടപ്പെടുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
2003ല്‍ സ്ഥാപിക്കപ്പെട്ട മൈ സ്പേസ് 2007ലാണ് അതിന്റെ ഔന്നത്യത്തിലെത്തുന്നത് 300 മില്യണായിരുന്നു അന്ന് യൂസര്‍മാര്‍. 2006ല്‍ യുഎസില്‍ ഏറ്റവുമധികം പേര്‍ കയറിയത് മൈ സ്പേസിലാണ്. അതും ഗൂഗിളിനെ വരെ കടത്തിവെട്ടി.ലോകത്തിലെ ഒന്നാം നമ്ബര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് പക്ഷേ 2014 മേയ് ആയപ്പോഴേക്കും ട്രാഫിക്കിന്റെ കാര്യത്തില്‍ റാങ്കിങ്ങില്‍ 982ാം സ്ഥാനത്തെത്തി.
2016 ആയപ്പോഴേക്കും അത് 2000ത്തിനടുത്തായി. ‘ഗണിത തിയറി’ വരെ ഉപയോഗപ്പെടുത്തി, കണക്കുകളും കാര്യങ്ങളുമെല്ലാം വിശകലനം ചെയ്തായിരുന്നു ‘മൈസ്പേസി’ന്റെ പതനം പ്രിന്‍സ്ടണ്‍ ഗവേഷകര്‍ പഠിച്ചത്.
അതേ തിയറി തന്നെ ഫേസ്ബുക്കിലേക്കും പ്രയോഗിച്ചതോടെയാണ് 2017ല്‍ എഫ്ബിയെ കാത്തിരിക്കുന്ന ദുരന്തം വ്യക്തമായത്. മെക്കാനിക്കല്‍ ആന്‍ഡ് ഏറോസ്പേസ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ പഠനമാണ്, എന്നാല്‍ ഈ പഠനത്തെവെറുതെ തള്ളിക്കളയാന്‍ പറ്റില്ല. കാത്തിരിക്കാം 2017 ല്‍ ഫേസ്ബുക്കിന് എന്തു സംഭവിക്കുമെന്ന് അറിയാന്‍.

NO COMMENTS

LEAVE A REPLY