ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന എക്സ്പ്രസ് വൈഫൈ പദ്ധതിയുമായി ഫെയ്സ്ബുക്

175

ന്യൂഡല്‍ഹി • ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന എക്സ്പ്രസ് വൈഫൈ പദ്ധതിയുമായി ഫെയ്സ്ബുക്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കണക്ടിവിറ്റി ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം. ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന പ്രാദേശിക ദാതാക്കളുടെയോ മൊബൈല്‍ കമ്ബനികളുടെയോ സഹായത്തോടെ സൗകര്യം ഏര്‍പ്പെടുത്തുമെന്നാണു പ്രഖ്യാപനം. എന്നാല്‍ രാജ്യത്ത് എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം നേരത്തേ ഫെയ്സ്ബുക് കൊണ്ടുവന്ന ഫ്രീ ബേസിക്സ് പദ്ധതിപോലെ ഇതും ചില വെബ്സൈറ്റുകളിലേക്കായി പരിമിതപ്പെടുത്തുമോ അതോ പൂര്‍ണ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുമോ എന്നു വ്യക്തമല്ല. ഫെയ്സ്ബുക്കിന്റെ ഫ്രീ ബേസിക്സ് പദ്ധതി ‘ട്രായ്’ വിമര്‍ശിച്ചതോടെ അവസാനിപ്പിച്ചിരുന്നു. നെറ്റ് സമത്വത്തിന് എതിരാണു പദ്ധതി എന്നായിരുന്നു വിമര്‍ശനം.

NO COMMENTS

LEAVE A REPLY