ദുരന്തമായ ഒരു ഫേസ്ബുക്ക് പ്രണയകഥ

305

ബംഗളുരു: ഫേസ്ബുക്ക് – എസ്‌എംഎസ് പ്രണയങ്ങളില്‍ ചിലത് പലപ്പോഴും കലാശിച്ചിട്ടുള്ളത് ദുരന്തത്തിലാണ്. ബാംഗ്ലൂരില്‍ ഒരേ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പ്രണയിച്ച്‌ കുഴിയില്‍ ചാടിയത് രണ്ട് യുവാക്കളാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയോടുള്ള പ്രണയത്തെ തുടര്‍ന്ന് രണ്ട് യുവാക്കള്‍ പരസ്പ്പരം കുത്തിപ്പരിക്കേല്‍പ്പിച്ചു.
ബംഗളുരു ബസവേശ്വരനഗറിലെ രാജാജി നഗറിലാണു സംഭവം. പരുക്കേറ്റ അജിത് കുമാര്‍, ശിവപ്രസാദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവര്‍ക്കും അയല്‍വാസിയായ പെണ്‍കുട്ടിയോട് പ്രണയമായിരുന്നു. ഫേസ്ബുക്ക് വഴി ചാറ്റിംഗിലൂടെയും മറ്റുമാണ് ഇവര്‍ വളരെ അടുത്തത്.
രണ്ടാളും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരാണ്. തുടര്‍ന്നു ചില്ലറ ജോലികള്‍ ചെയ്തുവരികയാണ്. കഴിഞ്ഞദിവസം പെണ്‍കുട്ടിയൊത്ത് അജിത് സെല്‍ഫിയെടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സുഹൃത്തുക്കള്‍ പെണ്‍കുട്ടിയുടെ പേരില്‍ തെറ്റിയടത്. ഇതു കണ്ട് ശിവ എതിര്‍ക്കുകയും ചിത്രം പിന്‍വലിക്കണമെന്ന് അജിത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ചിത്രം പിന്‍വലിക്കാന്‍ അജിത്ത് തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കമുണ്ടായി.
പെണ്‍കുട്ടിയും താനും പ്രണയത്തിലാണെന്നായിരുന്നു ശിവ കാരണമായി അജിത്തിനോടു പറഞ്ഞിരുന്നത്. എന്നാല്‍ തന്നോടാണ് പെണ്‍കുട്ടിക്കു പ്രണയമെന്നും ഇക്കാര്യത്തില്‍ ശിവ ഇടപെടേണ്ടെന്നും അജിത്ത് പറഞ്ഞു. ഇതിനിടയില്‍ രണ്ടുപേരും പരസ്പരം കുത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY