കൊച്ചി • ഫാക്‌ട് അമ്പലമേട് ഡിവിഷനില്‍ 5,000 കോടി രൂപ ചെലവിട്ടു യൂറിയ – അമോണിയ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണെന്നു സിഎംഡി ജയ്്വീര്‍ ശ്രീവാസ്തവ.വായ്പാ പലിശ ഇളവു ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ആയിരം കോടി രൂപ വായ്പ അനുവദിച്ചത് 13.5% പലിശയ്ക്കാണ്. പലിശയായി 135 കോടി രൂപയും മുതലായി 200 കോടിയും ചേര്‍ന്നു പ്രതിവര്‍ഷം 235 കോടി രൂപ തിരിച്ചടയ്ക്കണം. ഈ സാഹചര്യത്തിലാണു പലിശ ഇളവു ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇപ്പോഴത്തേതും മുന്‍കാലത്തേതും ഉള്‍പ്പെടെ 1836 കോടി രൂപയുടെ ബാധ്യതയാണുള്ളത്.സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ആറു മാസം മികച്ച പ്രവര്‍ത്തനമാണു ഫാക്‌ട് കാഴ്ചവച്ചത്.