കടയ്ക്കല്‍ 90 കാരിയെ പീഡിപ്പിച്ച സംഭവം വ്യാജമെന്നു സൂചന

199

കൊല്ലം: കടയ്ക്കല്‍ 90 കാരിയെ പീഡിപ്പിച്ച സംഭവം വ്യാജമെന്നു സൂചന. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വൃദ്ധ പീഡനത്തിന് ഇരയായതായി സൂചനകള്‍ ഒന്നും ഇല്ലന്നറിയുന്നു. പരാതിയില്‍ ഇവര്‍ ലൈംഗീകാരോപണം ഉന്നയിച്ചിരുന്നില്ല എന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.സംഭവം വിവാദമായതിനെ തുടര്‍ന്നു വനിതകമ്മീഷന്‍ സ്വമേധായകേസ് എടുത്തിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതു സംബന്ധിച്ച്‌ വൈദ്യപരിശോധന നടത്തിയത്. വീടിന് സമീപമുള്ള ആള്‍ക്കെതിരെയായിരുന്നു വൃദ്ധ മൊഴി നല്‍കിയത്. തുടര്‍ന്നു പോലീസ് പ്രതിയെ അറസറ്റ് ചെയ്തു. പ്രതിയെ വൃദ്ധ തിരിച്ചറിഞ്ഞിട്ടുണ്ട്.എന്നാല്‍ വഴിതര്‍ക്കത്തെ തുടര്‍ന്നുള്ള വാശിതീര്‍ക്കാനാണ് ഇവര്‍ ഇത്തരം ആരോപണം ഉന്നയിച്ചതെന്നു സൂചനയുണ്ട്. പീഡനം നടന്നു എന്നു പറയുന്ന സമയത്ത് ആരോപണവിധയന്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്ന മൊഴിയും പോലീസിന് ലഭിച്ചു. ഭര്‍ത്താവ് മരിച്ചതിന് ശേഷം 20 വര്‍ഷമായി ഇവര്‍ വീട്ടില്‍ തനിച്ചു താമസിക്കുകയാണ്.

NO COMMENTS

LEAVE A REPLY