കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പോലീസ് മേധാവിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു.
മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽ പെട്ടത്.
കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.