തൊടുപുഴ • പീരുമേട് കുട്ടിക്കാനത്ത് 2.58 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്തെ മാലിന്യ കൂമ്ബാരത്തിലാണ് ഉപേക്ഷിച്ചത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍. സജിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നോട്ടുകള്‍ കണ്ടെത്തിയത്. ആയിരം രൂപ നോട്ടുകളാണ് ചെറു കെട്ടുകളാക്കി ഉപേക്ഷിച്ചത്. യഥാര്‍ഥ നോട്ടുകളെ അപേക്ഷിച്ച് വ്യാജനോട്ടുകള്‍ക്ക് കട്ടി കൂടുതലുണ്ട്. ബാങ്കിലെത്തി കള്ളനോട്ടെന്ന് സ്ഥിരികരിച്ച ശേഷം നോട്ടുകള്‍ പീരുമേട് കോടതിയെ ഏല്‍പ്പിച്ചു. പീരുമേട് പൊലീസ് അന്വേഷണം തുടങ്ങി.