കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.inൽ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിനുള്ള തീയതിയും പ്രസിദ്ധീകരിച്ചു. അർഹരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖത്തിന്റെ കോൾ ലെറ്റർ അഭിമുഖ തീയതിയുടെ 15 ദിവസങ്ങൾക്ക് മുമ്പ് പോർട്ടലിൽ ലഭ്യമാകും.