ബ്യൂണസ് ഐറിസ്: പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി (92) അന്തരിച്ചു. ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്സ്, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്‍റര്‍ തുടങ്ങിയവ നിര്‍മിച്ചു. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു പെട്രോനാസ് ടവേഴ്സ് (452 മീറ്റര്‍.) ലോകമാകെ ഒട്ടേറെ തീയറ്ററുകള്‍ക്കും സാംസ്കാരികകേന്ദ്രങ്ങള്‍ക്കും രൂപം കൊടുത്തു. യേല്‍ യൂണിവേഴ്സിറ്റി ആര്‍ക്കിടെക്ചര്‍ വിഭാഗം ഡീന്‍ ആയിരുന്നു.