തിരുവനന്തപുരം പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. . മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാ രീതി പിന്തുടര്ന്ന് മലയാള വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടി. നാലു സിനിമകള്‍ക്കും സീരിയലുകള്‍ക്കും കഥ യെഴുതി.നോവലുകള്‍ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു.
പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്ബരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നന്ദിനി ഓപ്പോള് പിന്നീട് സിനിമയായി.72 വയസായിരുന്നു. വൈക്കത്തിനടുത്ത് വെള്ളൂരാണു സുധാകറിന്റെ സ്വദേശം