പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ മരിച്ചു – പൊലീസ് വെടിവയ്പ്പിലാണ് മരണമെന്ന് കര്‍ഷകര്‍

24

ന്യൂഡല്‍ഹി : പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ മരിച്ചു. മരിച്ച കര്ഷകന്റെ മൃതദേഹവുമായി കര്ഷകര് ദീന്ദയാല് ഉപാധ്യായ റോഡില് പ്രതിഷേധിക്കുകയാണ്. പൊലീസ് വെടിവയ്പ്പിലാണ് മരണ മെന്ന് കര്‍ഷകര്‍ പറഞ്ഞു. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പറയുന്നു.

കര്ഷകര് ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാര് ചെങ്കോട്ടയിലെത്തി യിട്ടുണ്ട്. സെന്ട്രല് ഡല്ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള് പ്രതിഷേധത്തിനിടെ തകർക്കപ്പെട്ടു . പൊലീസ് കര്ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്ഷകസംഘടനകള് പറഞ്ഞു. ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്ഷകരാണ് റാലിയില് പങ്കെടുക്കുന്നത്.

NO COMMENTS