അടിമാലി:ഇടുക്കി അടിമാലി ഇരുന്നേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 18 ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരുന്ന സുരേന്ദ്രന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ബാങ്കില്‍നിന്നും ജപ്തിനോട്ടീസ് വന്നതിനെ തുടര്‍ന്നാണ് സുരേന്ദ്രന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ദേവികുളം കാര്‍ഷിക വികസന ബാങ്കില്‍നിന്നും ആറ് ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാനായില്ല. ഒന്നര മാസത്തിനിടെ ഇടുക്കിയില്‍ ഇതുവരെ മൂന്ന് കര്‍ഷകരാണ് ജീവനൊടുക്കിയത്.