മധ്യപ്രദേശ് : കാര്‍ഷിക വായ്പകള്‍ എഴുതിതള്ളാമെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിക്ഷേധിച്ചു ശിവപുരിയിലെ പിച്ചോറില്‍ മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ കര്‍ഷക സമരം സംഘടിപ്പിച്ചിരുന്നു. ഈ കര്‍ഷകപ്രക്ഷോഭത്തിന് പിന്നാലെയാണ് ശിവരാജ് സിങ് ചൗഹാന്‍ അറസ്റ്റിലായത്
അധികാരത്തിലെത്തി ഇത്രയുംനാളായിട്ടും കമല്‍നാഥ് സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളിയില്ലെന്നും, സര്‍ക്കാര്‍ നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഈ നടപടികള്‍ കൊണ്ടൊന്നും തങ്ങള്‍ പേടിക്കാന്‍ പോകുന്നില്ലെന്നും, അടിയന്തരാവസ്ഥ കാലത്തുപോലും പേടിക്കാത്ത തങ്ങള്‍ എന്തുകൊണ്ട് ഇപ്പോള്‍ ഭയക്കണമെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞദിവസം അഗോര്‍മാല്‍വയില്‍ കര്‍ഷകസമരത്തിലും ശിവരാജ് സിങ് ചൗഹാന്‍ കോണ്‍ഗ്രസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പത്തുദിവസം കൊണ്ട് രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. നിശ്ചിതസമയത്തിനുള്ളില്‍ പ്രഖ്യാപനം നടപ്പിലായില്ലെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ഗാന്ധിയുടെ കണക്കനുസരിച്ച് ഇപ്പോള്‍ 24 മുഖ്യമന്ത്രിമാരെ നിയമിക്കേണ്ട സമയമായെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു.
അതേസമയം, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രതികരിച്ചു. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും പക്ഷേ, അതിന്റെ നടപടിക്രമങ്ങള്‍ക്ക് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.