വ്യക്തിഗത ആസ്തി വികസന പദ്ധതികളില്‍ മുന്‍തൂക്കം കൃഷിക്ക്

79

കാസറകോട് : വ്യക്തിഗത ആസ്തി വികസന പദ്ധതികളില്‍ മുന്‍തൂക്കം ലഭിച്ചത് കാര്‍ഷികമേഖലക്കാണ്. കര്‍ഷകര്‍ ഏറെയുള്ള ഈ പ്രദേശത്തിന് യോജിച്ച വിധമാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴി ക്കൂടുകള്‍,കോഴി ഫാം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്കിലെ ഗുണഭോക്താക്കള്‍ക്ക് ലഭ്യ മാക്കി.

ബ്ലോക്കില്‍ 254 പശുതൊഴുത്തുകളും, 47 ആട്ടിന്‍കൂടുകളും, എട്ട് കോഴിക്കൂടുകളും കോഴി ഫാമുകളുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയത്.

NO COMMENTS