കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗ്, കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് നടത്തിവരുന്ന ബി.എസ്‌സി കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ംww.admission.kannuruniversity.ac.in വഴി അപേക്ഷിക്കാം.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. അപേക്ഷ 15നകം നൽകണം. കൂടുതൽ വിവരങ്ങൾ www.iihtkannur.ac.in ൽ ലഭിക്കും. ഫോൺ: 0497 2835390, 9746394616.