കാസര്‍കോട്: അതിവേഗ സെഞ്ച്വറി നേടിയ കാസര്കോടിെന്റ മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിൻറെ ആകെ അഭിമാനമാണെന്നും ഈ നേട്ടത്തില്‍ കേരളക്കാരായാകെ ആഹ്ലാദം കൊള്ളുകയാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു.
ജില്ല ക്രിക്കറ്റ് അസോസിയേഷെന്റ ആഭിമുഖ്യത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് നല്കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥി ആയിരുന്നു. അസ്ഹറുദ്ദീന് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. എം.പി ഷാള്‍ അണിയിച്ചു.
നഗരസഭ ചെയര്മാന് അഡ്വ. വി.എം. മുനീര്‍, മുന്‍ ചെയര്മാന് ടി.ഇ. അബ്ദുല്ല, എ. അബ്ദുറഹ്മാന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ടി.എ. ഷാഫി, അബ്ബാസ് ബീഗം, മുജീബ് കമ്ബാര്‍, ജില്ല ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. നിയാസ്, കേരള ക്രിക്കറ്റ് അസോസിയേഷന് അംഗം ടി.എം. ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന് മറുപടി പ്രസംഗം നടത്തി. കേരള ക്രിക്കറ്റ് അസോസിയേഷന് ട്രഷറര്‍ കെ.എം. അബ്ദുറഹ്മാന് സ്വാഗതവും ജില്ല ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്‍.എ. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.