ലക്ഷദ്വീപില്‍ ഇന്ന് ഉപവാസ സമരം

23

കവരത്തി : അഡ്മിനിസ്ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ലക്ഷദ്വീപുനിവാസികള്‍ ഒന്നടങ്കം തിങ്കളാഴ്ച നിരാഹാരസമരം അനുഷ്ഠിക്കും. കോവിഡ് മാനദണ്ഡം പാലിച്ച്‌ വീടുകളിലാണ് 12 മണിക്കൂര്‍ ഉപവാസം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്, ദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും പിന്തുണ യുണ്ട്.ദ്വീപുനിവാസികളല്ലാത്തവര്‍ മടങ്ങണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പൊലീസ് നടപ്പാക്കാനാരംഭിച്ചു.

കേരളത്തില്‍നിന്ന് എത്തിയ തൊഴിലാളികള്‍ അടക്കമുള്ളവര്‍ മടങ്ങിത്തുടങ്ങി.സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവര്‍ ഉടന്‍ മടങ്ങണമെന്ന് മെയ് 29ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ഉത്തരവിറക്കിയിരുന്നു. പാസിന്റെ കാലാവധി പുതുക്കണമെങ്കില്‍ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണമെന്നും അറിയിച്ചിരുന്നു. കോവിഡ് കേസ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഉത്തരവ് നടപ്പാക്കിയതോടെ പലരും മടങ്ങുകയാണ്.

NO COMMENTS