കൊല്ലം : കൊട്ടിയത്ത് അമിത വേഗത്തിൽ എത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു കൊട്ടിയം സിതാര ജംക്ഷനു സമീപം വാഴവിള പുത്തൻ വീട്ടിൽ റിട്ട ബി.എസ്.എഫ് എച്ച്സി ഗോപകുമാർ (57), മകൾ ചാത്തന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥി കെ ഗൗരി (17) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 8.30ന് ദേശീയ പാതയിൽ മൈലക്കാട് ഇറക്കത്താണ് അപകടം
ഗൗരിയെ സ്കൂളിലേക്കു കൊണ്ടു പോകാൻ ഇടറോഡിൽ നിന്ന് ഗോപകുമാറും മകളും ബൈക്കിൽ ദേശീയ പാത മറികടന്നു മുന്നോട്ടു പോകവേ കൊട്ടിയത്തു നിന്ന് അമിത വേഗത്തിലെത്തിയ കണ്ടെയ്നർ ലോറി ബെക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡരികിലേക്കു തെറിച്ചു വീണു പിതാവും മകളും 10 ചകങ്ങളുള്ള കണ്ടെയ്നർ ലോറിക്ക് അടിയിൽ കുടുങ്ങിപ്പോയി ഇരുവരെയും കൊണ്ട് ലോറി മുന്നോട്ട് പോയി ഗുരുതരമായി പരുക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വാഹനത്തിൽ നിന്ന് ഇറങ്ങി കടന്നുകളയാൻ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി കൊട്ടിയം പൊലീസിൽ ഏൽപിച്ചു.