കൊച്ചി : ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതില്‍ സി ബി ഐ പ്രോസിക്യൂഷന് ദയനീയമായി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. 2012ലാണ് കൊച്ചി സി ബി ഐ കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2004 ഓഗസ്റ്റ് 28നാണ് ചാലക്കുടി തുരുത്തിപറമ്പ് വരപ്രസാദമാതാ പള്ളി വികാരിയായിരുന്ന ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി കുത്തേറ്റ് മരിച്ചത്. ഫാദര്‍ ചിറ്റിലപ്പിളളിയോട് പ്രതിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നായിരുന്നു സി ബി ഐ കണ്ടെത്തല്‍.