കണ്ണൂര്‍: തനിക്കെതിരെ പ്രവര്‍ത്തിച്ച പാര്ട്ടിക്കുള്ളിലുള്ളവരെയും ഉദ്യോഗസ്ഥരെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി കെ.എം. ഷാജി എംഎല്‍എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജിയുടെ വിവാദ പ്രസംഗം.
അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതു വേദിയില്‍ വച്ചാണ് ഞാന്‍ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുകതന്നെ ചെയ്യും.
അത് പാര്‍ട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് ഉണ്ടായിരുന്നതോ എന്നൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാന്‍ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നുപോകാന്‍ ഞാന്‍ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓര്ത്തുവച്ചിരിക്കുമെന്നും കെ. എം ഷാജി പറഞ്ഞു.