മൂന്നാര്‍: രാജമലയില്‍ ഓടുന്ന ജിപ്പില്‍നിന്നു കുട്ടി തെറിച്ചുവീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കമ്ബിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്ബതികള്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ ഒന്നരവയസുകാരി മകള്‍ വീഴ്ചയില്‍ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടിരുന്നു.
സതീഷും സത്യഭാമയും ബന്ധുക്കളും രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി പത്തോടെയാണ് കുട്ടി ജീപ്പില്‍നിന്നു തെറിച്ചു റോഡില്‍ വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിന്‍ഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയില്‍നിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാര്‍ റോഡിലൂടെ ഇരുട്ടത്തു മുട്ടില്‍ നീന്തി നടന്നു.
രാജമല ചെക്ക് പോസ്റ്റില്‍ ഈ സമയത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന വനപാലകര്‍ സിസിടിവി ദൃശ്യത്തില്‍ റോഡിലൂടെ എന്തോ ഇഴഞ്ഞു നടക്കുന്നതായി ക ണ്ടതാണ് കുട്ടിയുടെ രക്ഷപ്പെടലിന് ഇടയാക്കിയത്. ജീപ്പില്‍നിന്നു വീണതു കുട്ടിയാണെന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ റോഡിലേക്ക് ഓടിയെത്തി കു ട്ടിയെ രക്ഷിച്ചു.
കുട്ടിയെ നഷ്ടപ്പെട്ട വിവരം വീട്ടിലെത്തിയപ്പോള്‍ മാത്രമാണു മാതാപിതാക്കള്‍ അറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു നാലു മണിക്കൂറിനു ശേഷം പോലീസ്, വനംവകുപ്പ്, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു കൈമാറി.