തന്നെ ഇതുവരെ ആരും മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നം പറമ്പിൽ

34

മലപ്പുറം: തന്നെ ഇതുവരെ ആരും മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും ഫിറോസ് താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഫിറോസ് കുന്നം പറമ്പിൽ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകവേയാണ് പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് .

കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ നിന്നും ഫിറോസ് കുന്നംപറമ്ബില്‍ മത്സരിക്കുമെന്ന് പ്രചാരണം ഉണ്ടെങ്കിലും യു ഡി എഫും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പരസ്യ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്ബിലിന്റെ ചിത്രത്തിന് പിന്നാലെ അദ്ദേഹം ജനവധി തേടി യേക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഒതുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരസ്യ ബോര്‍ഡിലായിരുന്നു ഫിറോസ് കുന്നംപറമ്ബിലിന്റെ ചിത്രമുണ്ടായിരുന്നത്.

NO COMMENTS