ന്യൂഡല്‍ഹി : അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യ പൊരുതിത്തോറ്റു. കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ കുട്ടികളുടെ പരാജയം. ജീക്സണ് സിംഗാണ് ആ സുവര്ണമുഹൂര്ത്തം ഇന്ത്യക്കായി സമ്മാനിച്ചത്. 82 ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിന് ചാടി തലവച്ച ജീക്സണ് തങ്കലിപികളിലേക്ക് പന്തിനെ ചെത്തിയിട്ടു.