കൊച്ചി: കൗമാര ലോകകപ്പിന്റെ അവസാന എട്ടിലെത്താന്‍ മഞ്ഞപ്പട ഇന്ന് കൊച്ചിയിലിറങ്ങും. ഗ്രൂപ്പ് ഇയില്‍ നിന്ന് ടൂര്‍ണമെന്റിലെ മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായി വരുന്ന ഹോണ്ടുറസാണ് ബ്രസീലിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിന് മുന്നില്‍ ഹോണ്ടുറസ് എത്രമാത്രം പിടിച്ചു നില്‍ക്കുമെന്നാണ് അറിയാനുള്ളത്. രാത്രി എട്ടിനാണ് മത്സരം.