കൊല്‍ക്കത്ത : ഫിഫ അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ചമ്പ്യന്‍മാര്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കാണികളെ ആവേശത്തില്‍ ആഴ്ത്തിയ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോള്‍കള്‍ക്ക് സ്പെയിനിനെ തകര്‍ത്താണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. സ്പെയിനു വേണ്ടി സെര്‍ജിയോ ഗോമസാണ് ആദ്യ രണ്ടു ഗോളുകളും സ്വന്തമാക്കിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വിജയം കരസ്ഥമാക്കിയത്. ആദ്യമായാണ് ഇംഗ്ലണ്ട് കൗമാരലോകകപ്പ് നേടുന്നത്. ശക്തമായ പോരാട്ടമാണ് മത്സരത്തില്‍ ഇരുടീമുകളും കാഴ്ച്ചവച്ചത്.