രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ടുണീഷ്യ ക്കെതിരെ ബെൽജിയം തകർപ്പൻ വിജയം സ്വന്തമാക്കിയത്. ബെൽജിയത്തിനായി സൂപ്പർതാരങ്ങളായ റൊമേലു ലുക്കാകു, ഏഡൻ ഹസാർഡ് എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ അഞ്ചാം ഗോൾ മിച്ചി ബാത്ഷുവ നേടി.തുടർച്ചയായ രണ്ടാം മൽസരത്തിലും ഇരട്ടഗോൾ സ്വന്തമാക്കിയ ലുക്കാകു,റഷ്യൻ ലോകകപ്പിലെ ഗോൾ നേട്ടത്തിൽ ടോപ് സ്കോറർ ക്രിസ്റ്റ്യാനോയ്ക്കൊപ്പമെത്തി.
ടുണീഷ്യയ്ക്ക് വേണ്ടി ഡൈലൻ ബ്രോൻ,വാബി ഖസ്രി എന്നിവരാണ് രണ്ടു ഗോൾ മടക്കിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റുമായി ബെൽജിയം പ്രീക്വാർട്ടറിൽ ഉറപ്പിച്ചു . കളിച്ച രണ്ട് കളിയിലും തോൽവി ഏറ്റുവാങ്ങിയ ടുണീഷ്യ പുറത്തായി.