ലോകകപ്പ് ഫുട്ബോൾ ; ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ

232

ലോകകപ്പിലെ രണ്ടാം ഹാട്രിക് പിറന്ന‍ മൽസരത്തിൽ പാനമയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ക്യാപ്റ്റൻ ഹാരി കെയ്നിന്റെ മിന്നുന്ന ഹാട്രിക് പ്രകടനവും ഡബിളടിച്ച സ്റ്റോൺസുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന് കരുത്തായത്. ഒന്നാം പകുതിയിൽ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ഹാട്രിക് നേടിയ ഹാരി കെയ്നും ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പിൽ ആറു ഗോളടിക്കുന്നത്.

22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ആദ്യത്തെ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നുമായിരുന്നു. ഇതോടെ രണ്ടു മൽസരങ്ങളിൽനിന്ന് അഞ്ചു ഗോളുമായി ഹാരി കെയ്ൻ റഷ്യൻ ലോകകപ്പിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. നാലു ഗോൾ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊമേലു ലുക്കാകു എന്നിവർ തൊട്ടുപിന്നിലുണ്ട്. പാനമയുടെ ആശ്വാസ ഗോൾ ബലോയ് നേടി. അവരുടെ ആദ്യ ലോകകപ്പ് ഗോൾകൂടിയാണിത്.
ആദ്യ മൽസരത്തിൽ ബൽജിയത്തോടും തോറ്റ പാനമ രണ്ടാം തോൽവിയോടെ പുറത്തായി. ഇതേ ഗ്രൂപ്പിൽനിന്ന് ബൽജിയവും പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്. തുനീസിയയാണ് പുറത്തായ രണ്ടാമത്തെ ടീം.

NO COMMENTS