ലോകകപ്പ് ഫുട്ബോൾ ; പോളണ്ടിനെതിരെ കൊളംബിയക്ക് ജയം

217

കസാന്‍ : പോളണ്ടിനെതിരെ കൊളംബിയക്ക് ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകളാക്കാന് പോളണ്ടിനെ പരാജപരാജയപ്പെടുത്തിയത്. യാരി മിന, ഫാല്‍ക്കാവോ,ക്വഡ്രാഡോ എന്നിവരാണ് കൊളംബിയക്ക് വേണ്ടി ഗോളടിച്ചത്. നാല്‍പതാം മിനിറ്റില്‍ മിനയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. എഴുപതാം മിനിറ്റില്‍ റഡാമല്‍ ഫാല്‍ക്കാവോയും എഴുപത്തിയഞ്ചാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ കൊളംബിയ കൂടുതല്‍ ശൗര്യം കാണിച്ചതോടെ രണ്ടു ഗോളുകള്‍ കൂടി പിറന്നു. 70-ാം മിനിറ്റില്‍ ഫാല്‍ക്കാവോയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും റോഡ്രിഗസ് ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് നീട്ടി നല്‍കിയ കിടിലന്‍ പാസ് യുവാന്‍ ക്വാഡ്രാഡോ വലയിലെത്തിച്ചു.

NO COMMENTS