ലോകകപ്പ് ഫുട്ബോൾ ; ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍ രഹിത സമനിലയില്‍

373

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ഫ്രാന്‍സ് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍ രഹിത സമനിലയില്‍ ഒതുങ്ങി. ആദ്യ രണ്ട് കളികളും ജയിച്ച്‌ ആറ് പോയിന്റുമായി ഫ്രാന്‍സ് അവസാന പതിനാറില്‍ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചതിനാല്‍ ഗ്രൂപ്പ് ചാമ്ബ്യന്മാരാകാനാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. മത്സരത്തില്‍ ഉടനീളം എന്നപോലെ തന്നെ സിംഹഭാഗവും പന്ത് കൈയില്‍ വെച്ചത് ഫ്രാന്‍സ് ആയിരുന്നു. മികച്ച അവസരങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ ഫ്രാന്‍സിനോ ഡെന്മാര്‍ക്കിനോ കഴിഞ്ഞില്ല. പ്രമുഖ താരങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഫ്രാന്‍സ് ഇറങ്ങിയത്. മധ്യനിരയില്‍ നിന്നും മികച്ച പാസുകള്‍ ലഭ്യമായിരുന്നില്ല. മധ്യനിരയില്‍ പോഗ്ബയുടെ അഭാവം പ്രകടമായിരുന്നു. രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. കളിക്കാരുടെ ശരീര ഭാഷയില്‍ ഇരു ടീമുകളും സമനിലേക്ക് വേണ്ടിയാണു കളിക്കുന്നത് എന്ന് വ്യക്തമായിരുന്നു. സമനിലയോടെ ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായും ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനക്കാരുമായി ഗ്രൂപ്പില്‍ ‘സി’യില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്ക് പോകും.

NO COMMENTS