മോസ്കോ : ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്ത്. ഗ്രൂപ്പ് എഫില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ജര്‍മനിയെ തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ കിം യുംഗ് ഗ്വോണ്‍(90+2), സോന്‍ ഹിംഗ് മിന് (90+6) എന്നിവരാണ് ദക്ഷിണ കൊറിയയുടെ വിജയ ഗോള്‍ നേടിയത്. 1938ന് ശേഷം ആദ്യമായാണ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്താകുന്നത്. ആദ്യം മുതല്‍ അവസാനം വരെ ജര്‍മ്മനി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ശേഷം ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോളുകളിലൂടെ ദക്ഷിണ കൊറിയ ചാമ്ബ്യന്മാര്ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുക്കുകയായിരുന്നു.