മോസ്കോ : മെക്സിക്കോയെ തകർത്ത് ബ്രസീല്‍ ക്വാര്‍ട്ടറിൽ. ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മെക്സിക്കോയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ആവേശ പോരാട്ടത്തിനു ശേഷം രണ്ടാം പകുതിയിലെ 51ആം മിനിറ്റില്‍ നെയ്മറും, 88ആം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മീനോയുമാണ് ഗോളുകള്‍ സ്വന്തമാക്കിയാണ് തങ്ങളുടെ 16ആം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. തുടക്കം മുതല്‍ മികച്ച പോരാട്ടം കാഴ്ച്ച വെച്ചിട്ടും ഗോള്‍ ഒന്നും നേടാതെ മെക്സിക്കോ ലോകകപ്പില്‍ നിന്നും പുറത്തായി.