കസാന്‍: ലോകകപ്പ് ഫുട്ബോളില്‍ നിന്ന് ബ്രസീല്‍ പുറത്ത്. ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി. പതിമൂന്നാം മിനിറ്റില്‍ ഫെര്‍ണാന്‍ഡിന്യോയുട സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഡ് നേടികൊടുത്തത്. മുപ്പത്തിയൊന്നാം മിനിറ്റില്‍ ഡി ബ്രൂയിന്‍ ലീഡുയര്‍ത്തി. പ്രീമിയര്‍ ലീഗില്‍ മികച്ച മൂന്ന് ക്ലബുകളുടെ ഏറ്റവും മികച്ച അറ്റാക്കിംഗ് താരങ്ങള്‍. യുണൈറ്റഡിന്റെ ലുകാകുവും, ചെല്‍സിയുടെ ഹസാര്‍ഡും, സിറ്റിയുടെ ഡിബ്രുയിനും സാംബ താളം തെറ്റിച്ചെന്നു തന്നെ പറയാം. ബെല്‍ജിയം ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച കൗണ്ടര്‍ അറ്റാക്കിംഗ് ടാക്ടിക്സായിരുന്നു. ഒരോ തവണ ബെല്‍ജിയത്തിന്റെ അറ്റാക്കിംഗ് പകുതിയിലേക്ക് പന്തു പോവുമ്ബോഴും അതൊരു ഗോള്‍ ചാന്‍സാകാന്‍ മാത്രം മികച്ച കൗണ്ടര്‍ അറ്റാക്കിംഗ്. ബെല്‍ജിയത്തിന്റെ രണ്ടാം ഗോളില്‍ കലാശിച്ചതും അങ്ങനെയൊരു കൗണ്ടറായിരുന്നു.
എഴുപത്തിയാറാം മിനിറ്റില്‍ റെനാറ്റോ അഗസ്‌റ്റോ ഒരു ഗോള്‍ മടക്കിയെങ്കിലും മുന്‍ ചാമ്ബ്യന്മാരുടെ ജീവന്‍ നിലനിര്‍ത്താനായില്ല. പൗളിന്യോയ്ക്ക് പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റിനുള്ളിലാണ് അഗസ്‌റ്റോ വല ചലിപ്പിച്ചത്. തുടക്കത്തിലെ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കാന്‍ സാധിക്കാത്തതാണ് ബ്രസീലിന് വിനയായത്. ബ്രസീലിന്റെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ലുക്കാക്കു നല്‍കിയ പാസ്സ് പിടിച്ചെടുത്ത് കെവിന്‍ ഡി ബ്രുയിന്‍ ബോക്‌സിലേക്ക് ഓടിക്കയറി വല ചലിപ്പിക്കുകയായിരുന്നു. ഡി ബ്രുയിനിന്റെ ഷോട്ട് ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലൂടെ ഗോളായി മാറി.