സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് : ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍. ആദ്യ സെമിയില്‍ ബെല്‍ജിയന്‍ യുവനിരയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സിന്റെ വിജയം. കളിയുടെ അമ്പത്തിയൊന്നാം മിനുട്ടില്‍ ഡിഫന്‍ഡര്‍ സാമുവല്‍ ഉമിറ്റിയാണ് ഫ്രാന്‍സിന് വിജയഗോള്‍ സമ്മാനിച്ചത്. ഗ്രീസ്മന്റെ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ചായിരുന്നു ഉമിറ്റിയുടെ പ്രകടനം. ഇരുടീമുകളും കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിരവധി അവസരങ്ങള്‍ പിറന്നു. പക്ഷേ ഗോള്‍ കീപ്പര്‍മാരുടെയും പ്രതിരോധ നിരയുടെയും കരുത്തില്‍ അപ്പൊഴൊന്നും വല കുലുങ്ങിയില്ല.