അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചു കെട്ടി ഐസ് ലാന്‍ഡ് ; മെസ്സി പെനല്‍റ്റി പാഴാക്കി

289

മോസ്കോ : സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറിയ പോരാട്ടത്തിനൊടുവില്‍ അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ് ലാന്‍ഡ്. മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ഐസ്‌ലന്‍ഡ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചു.. ആദ്യ പകുതിയില്‍ അര്‍ജന്റീന അഗ്വേറോയുടെ ഗോളില്‍ മുന്‍പിലെത്തിയ അര്‍ജന്റീനയെ ഫിന്‍ബോഗസണ്‍ നേടിയ ഗോളില്‍ ഐസ് ലാന്‍ഡ് സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് മത്സരത്തില്‍ ലീഡ് നേടാനുള്ള അവസരം മെസി നഷ്ടപ്പെടുത്തിയത്. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചുകൊണ്ടാണ് അര്‍ജന്റീന മത്സരം തുടങ്ങിയത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ എല്ലാം അവര്‍ അര്‍ജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്നാണ് അഗ്വേറോയുടെ ഗോള്‍ പിറന്നത്. റോഹോയുടെ പാസില്‍ നിന്നാണ് മികച്ചൊരു ഷോട്ടിലൂടെ അഗ്വേറോ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പെനാല്‍റ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് പ്രതിരോധിക്കാന്‍ അര്‍ജന്റീന പ്രതിരോധ നിര മറന്നപ്പോള്‍ ഫിന്‍ബോഗസണ്‍ ഗോളകുകയായിരുന്നു. ഐസ് ലാന്‍ഡ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഇത്.

തുടര്‍ന്ന് രണ്ടാം പകുതിയിലാണ് അര്‍ജന്റീനയെ മുന്‍പിലെത്തിക്കാന്‍ ലഭിച്ച പെനാല്‍റ്റി മെസ്സി നഷ്ടപ്പെടുത്തിയത്. മെസ്സയെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി നഷ്ടപ്പെടുത്തിയത്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ മെസ്സിയും അര്‍ജന്റീനയും നിരന്തരം ഐസ് ലാന്‍ഡ് ഗോള്‍ മുഖം ആക്രമിച്ചെങ്കിലും പ്രതിരോധവും ഗോള്‍ കീപ്പര്‍ ഹാല്‍ഡോര്‍സണും അവരുടെ രക്ഷക്കെത്തുകയായിരുന്നു.

NO COMMENTS