കോണ്‍ഗ്രസ് – ബിജെപി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അമ്പതോളം പ്രവര്‍ത്തകർ രാജിവച്ച്‌ സിപിഎമ്മിലേക്ക്

51

ഇടുക്കി :സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നിലകൊള്ളു കയും ചെയ്യുന്ന രാജ്യത്തെ ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഐ എം മാത്രമാണെന്നും കോണ്‍ഗ്രസ്, ബിജെപി രാഷ്ട്രീയ പാര്‍ടികളുടെ ജനദ്രോഹ നിലപാടുകളില്‍ പ്രതിഷേധിച്ചും വണ്ടന്‍മേട് ‌ പുറ്റടി അച്ചന്‍കാനം മേഖലയില്‍ കൂട്ടരാജി. അമ്പതോളം പ്രവര്‍ത്തകരാണ് രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം എത്തിയത്.

അച്ചന്‍കാനത്ത് നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി രാജിവച്ചുവന്നവരെ സ്വീകരിച്ചു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കും മാത്രം പ്രവര്‍ത്തിച്ചുവരുന്ന കോണ്‍ഗ്രസ്, ബിജെപി പാര്‍ടികളുടെ നിലപാടുകളില്‍ വിയോജിച്ച്‌ രാജിവച്ച്‌ സിപിഐ എമ്മിന്റെ ഭാഗമാകാന്‍ എടുത്ത തീരു മാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ബ്രാഞ്ച് സെക്രട്ടറി വര്‍ഗീസ് കറുകച്ചേരില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം കെ ആര്‍ സോദരന്‍, ഏരിയ സെക്രട്ടറി ടി എസ് ബിസി, ലോക്കല്‍ സെക്രട്ടറി കെ ടി ഭാസി, ലിന്റോ, ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS