ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം ഇറാനിയന്‍ ചിത്രം ഡോട്ടറിന്

395

പനാജി: ഇറാനിയന്‍ ചിത്രം ഡോട്ടറിന് ഗോവയില്‍ നടന്ന 47-ാം അന്താരാഷ്ര്ട ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം ലഭിച്ചു. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ റേസാ മിര്‍കരീമിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ ഫര്‍ഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ലാത്വിയന്‍ ചിത്രം മെലോ മഡിലെ അഭിനയത്തിന് എലീന വാസ്ക മികച്ച നടിക്കുള്ള പുരസ്കാരം നേടി. റൗഫ് എന്ന ചിത്രമൊരുക്കിയ സോണര്‍ കാനര്‍, ബാരിസ് കായ എന്നിവര്‍ക്ക് മികച്ച സംവിധായകര്‍ക്കുള്ള പുരസ്കാരം ലഭിച്ചു.

NO COMMENTS

LEAVE A REPLY